കാസർഗോഡ്: ഏപ്രിൽ ഒന്നിനോ ശേഷമോ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 15 വർഷത്തെ ഒറ്റത്തവണ നികുതിക്കു പകരം അഞ്ച് വർഷത്തെ നികുതി അടച്ച് ബാക്കി 10 വർഷത്തെ നികുതി അടക്കാത്തവർക്ക് മാർച്ച് 31 വരെയുള്ള അധിക നികുതിയും പലിശയും 10 തുല്യ ദ്വിമാസ തവണകളായി അടക്കാമെന്ന് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. മോട്ടോർ ക്യാബ്/ടൂറിസ്റ്റ് മോട്ടോർ ക്യാബ് രജിസ്റ്റേർഡ് ഉടമകൾ, അല്ലെങ്കിൽ മോട്ടോർ ക്യാബ്/ടൂറിസ്റ്റ് മോട്ടോർ ക്യാബ് കൈവശമോ, നിയന്ത്രണത്തിലോ ഉള്ളവർക്കാണിത് ബാധകം.

നികുതി അടക്കുന്നതിനോ തവണകൾ അടക്കുന്നതിനോ വീഴ്ച വരുത്തിയാൽ ഈ സൗകര്യം നഷ്ടപ്പെടും. പിന്നീട് മുഴുവൻ നികുതിയും പലിശയും പണമടക്കുന്ന സമയത്ത് അടക്കേണ്ടി വരും. നേരത്തെ അനുവദിച്ച ഗഡുക്കളായുള്ള സൗകര്യം നേടുകയും അതിൽ വീഴ്ച വരുത്തുകയും ചെയ്തവരാണെങ്കിൽ ശേഷമുള്ള മുഴുവൻ നികുതിയും അധിക പലിശയും ഏപ്രിൽ 30 വരെ അടക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ആർ.ടി.ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04994 255290