കൊല്ലം:ഏപ്രില്‍ 20 ന് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്ന്(ഏപ്രില്‍ 20) വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരും ഡ്യൂട്ടിയിലുണ്ടായിരുന്നവരും കര്‍ശന ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കണം. ഇവര്‍ക്ക് ഏപ്രില്‍ 25 ന് സ്രവ പരിശോധനയ്ക്കായി കൊല്ലം ടി.എം. വര്‍ഗീസ് ഹാളില്‍ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
