കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ആരോഗ്യവകുപ്പിന്റെ പ്രചരണ വണ്ടി നിരത്തുകളിലേക്ക്. കോവിഡിന്റെ രണ്ടാംവരവിനെ ചെറുക്കാന്‍ വേറിട്ട ബോധവത്കരണ മാതൃക തീര്‍ക്കുകയാണ് ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ടീം.
പ്രധാന കേന്ദ്രങ്ങളില്‍ എത്തുന്ന മൊബൈല്‍ ടീം ബോധവത്കരണ പരിപാടികകള്‍ക്കു ശേഷം വീടുകളില്‍ നിന്നും സ്വാബുകള്‍ പരിശോധനക്കെടുക്കും. ആലപ്പാട്, അഴീക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആദ്യ യാത്രയില്‍ത്തന്നെ 258 പേരുടെ സ്രവ പരിശോധന നടത്തി. കോവിഡ് പ്രതിരോധ-നിയന്ത്രണ സന്ദേശങ്ങളും വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഒട്ടനവധി പേര്‍ പരിശോധനയില്‍ നിന്ന് അകന്നു നില്‍ക്കുകയും മത്സ്യബന്ധന മേഖലയിലെ ജനങ്ങള്‍ക്ക് സമയബന്ധിതമായി എത്തിച്ചേരുന്നതിന് പ്രയാസം നേരിടുന്നതിനാലുമാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്.പരിമിതികള്‍ക്കുള്ളിലും പരമാവധി കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇത് സഹായകമാണെന്നും പ്രാദേശിക വൈവിധ്യം കണക്കിലെടുത്ത് വ്യത്യസ്ത ബോധവത്കരണ പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീലത പറഞ്ഞു.