കോഴിക്കോട്: ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു(എഫ്.എല്‍.ടി.സി)കളായി ഏറ്റെടുത്തുവെന്ന് കളക്ടര്‍ എസ്.സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണിവ. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവും ഇവയുടെ നടത്തിപ്പുചുമതല.
