ആലപ്പുഴ: ജില്ലയിൽ വോട്ടെണ്ണൽ ജോലിയുമായി ബന്ധപെട്ട് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 23.04..2021ന് രാവിലെ 10 മണി മുതൽ നടക്കും. വോട്ടെണ്ണൽ ജോലിക്കായി നിയോഗിച്ച എല്ലാവരും ഈ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അരൂർ, ചേർത്തല മണ്ഡലങ്ങളിലെ പരിശീലനം ഗവ. ഗേൾസ് എച് എസ് എസ് ചേർത്തലയിലും, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലേത് എസ് ഡി വി ഗേൾസ് എച്ച് എസ ആലപ്പുഴയിലും, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലേത് കായംകുളം എം എസ് എം കോളേജിലും മാവേലിക്കര മണ്ഡലത്തിലേത് ഗവ ഐ ടി ഐ മാവേലിക്കരയിലും, ചെങ്ങന്നൂർ മണ്ഡലത്തിലേത് ചെങ്ങന്നൂർ ഐ എച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ വെച്ചും നടക്കും.