‍കൊല്ലം: ജില്ലയില്‍ ഇന്ന് 1209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 674 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം വഴി 1196 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 227 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍, മങ്ങാട് എന്നിവിടങ്ങളില്‍ 18 വീതവും കടപ്പാക്കട, വടക്കേവിള പ്രദേശങ്ങളില്‍ 11 വീതവും ആശ്രാമം, ഉളിയക്കോവില്‍, കല്ലുംതാഴം ഭാഗങ്ങളില്‍ 10 വീതവും കരിക്കോട്, പള്ളിമുക്ക് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും അയത്തില്‍, ഇരവിപുരം, മുണ്ടയ്ക്കല്‍ പ്രദേശങ്ങളില്‍ എട്ടു വീതവും തെക്കേവിള, ശക്തികുളങ്ങര ഭാഗങ്ങളില്‍ ഏഴു വീതവും കാവനാട്-അഞ്ച്, ചന്ദനത്തോപ്പ്, പട്ടത്താനം എന്നിവിടങ്ങളില്‍ നാലു വീതവും വാളത്തുംഗല്‍, കുരീപ്പുഴ, ചാത്തിനാംകുളം, തട്ടാമല, തൃക്കടവൂര്‍, തേവള്ളി, മതിലില്‍, രണ്ടാംകുറ്റി ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-40, കൊട്ടാരക്കര-25, പരവൂര്‍-16, പുനലൂര്‍-12 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍-50, കുലശേഖരപുരം-40, കല്ലുവാതുക്കല്‍-29, ഇളമാട്-27, ചവറ, തഴവ എന്നിവിടങ്ങളില്‍ 26 വീതവും ക്ലാപ്പന, തൊടിയൂര്‍ ഭാഗങ്ങളില്‍ 25 വീതവും നീണ്ടകര, മൈലം പ്രദേശങ്ങളില്‍ 24 വീതവും പെരിനാട്, ഇടമുളയ്ക്കല്‍, ചടയമംഗലം എന്നിവിടങ്ങളില്‍ 23 വീതവും ഓച്ചിറ-22, കൊറ്റങ്കര, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 21 വീതവും മൈനാഗപ്പള്ളി, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 20 വീതവും പൂതക്കുളം, മയ്യനാട് എന്നിവിടങ്ങളില്‍ 19 വീതവും തലവൂര്‍-18, ചിതറ-17, കുളക്കട, നെടുമ്പന എന്നിവിടങ്ങളില്‍ 16 വീതവും ഏരൂര്‍, കരവാളൂര്‍ ഭാഗങ്ങളില്‍ 14 വീതവും കുണ്ടറ, വെളിയം പ്രദേശങ്ങളില്‍ 13 വീതവും ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, പത്തനാപുരം, പ•ന, പൂയപ്പള്ളി എന്നിവിടങ്ങളില്‍ 12 വീതവും അലയമണ്‍, ആലപ്പാട്, ഇട്ടിവ, ചിറക്കര പ്രദേശങ്ങളില്‍ 11 വീതവും നെടുവത്തൂര്‍, പേരയം ഭാഗങ്ങളില്‍ പത്തു വീതവും കടയ്ക്കല്‍, നിലമേല്‍, വിളക്കുടി എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും ഇളമ്പള്ളൂര്‍, എഴുകോണ്‍, തേവലക്കര, പവിത്രേശ്വരം ഭാഗങ്ങളില്‍ എട്ടു വീതവും ഉമ്മന്നൂര്‍, പനയം പ്രദേശങ്ങളില്‍ ഏഴു വീതവും കരീപ്ര, പോരുവഴി, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ആറു വീതവും കുന്നത്തൂര്‍, മേലില ഭാഗങ്ങളില്‍ അഞ്ചു വീതവും പട്ടാഴി, ശൂരനാട് നോര്‍ത്ത്, വെട്ടിക്കവല, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ നാലു വീതവും ഈസ്റ്റ് കല്ലട, തെ•ല, പിറവന്തൂര്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.