കാസർഗോഡ്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍-കം- റസിഡന്റ് ട്യൂട്ടര്‍മാരെ 2018-19 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ബിരുദവും ബി.എഡും യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 12000 രൂപ ഹോണറേറിയം ലഭിക്കും. വൈകിട്ട് നാലു മണി മുതല്‍ രാവിലെ എട്ടു മണി വരെയാണ് ജോലി സമയം. നിശ്ചിത യോഗ്യതയുള്ളവര്‍ ജൂണ്‍ ഒന്നിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
