കാസർഗോഡ്:   സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദുമ സെന്ററില്‍  എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന  തൊഴിലധിഷ്ഠിത  ഹോട്ടല്‍ മാനേജ്‌മെന്റ്  കോഴ്‌സുകളിലേക്ക്  2018-19  അധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.  വളരെയധികം  ജോലിസാധ്യതയുളള  ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍ക്ക്   കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  അംഗീകരിച്ച സംസ്ഥാനസര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ്  ഓപ്പറേഷന്‍,  ഹോട്ടല്‍ അക്കോമഡേഷന്‍  എന്നീ ഒരു വര്‍ഷം വീതം  കാലാവധിയുളള കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്എസ്എല്‍സി യാണ് യോഗ്യത. അപേക്ഷാഫോറം  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്-ഉദുമ സെന്ററില്‍  നിന്നും  50 രൂപയ്ക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും 25 രൂപയ്ക്ക്  പട്ടിക ജാതി-പട്ടികവര്‍ഗക്കാര്‍ക്കും ലഭിക്കും.  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ് സൈറ്റായ  www.fcikerala.org  യില്‍ നിന്നും  അപേക്ഷാഫോറം  ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാം.   അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി  ഈ മാസം 31 ന് വൈകീട്ട് അഞ്ച് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 236347, 9847677549.