136 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.94

ആലപ്പുഴ: ഏപ്രില്‍ 27ന് ജില്ലയില്‍ 1770 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 136 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 86,877പേര്‍ രോഗ മുക്തരായി. 12,814 പേര്‍ ചികിത്സയിലുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.94 ശതമാനമാണ്.