കൊല്ലം: കോവിഡ് ബാധിതരായ കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്നവരുടെ ചികിത്സയ്ക്ക് സംവിധാനമൊരുക്കി ഭാരതീയ ചികിത്സാ വകുപ്പ്. എല്ലാ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ സജ്ജമാക്കിയതായി ജില്ലാ ഓഫീസര്‍ ഡോ. എഫ്. അസുന്താമേരി അറിയിച്ചു.
രോഗപ്രതിരോധ-ആരോഗ്യസംരക്ഷണ-കോവിഡ്മുക്ത തുടര്‍ചികിത്സ എന്നിവ ലക്ഷ്യമാക്കിയാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുത്ത ആശുപത്രികളില്‍ കോവിഡ് ഭേദമായ/ബാധിതരായവരുടെ മാനസിക പ്രശ്‌നപരിഹാരത്തിനും അവസരമുണ്ട്. സംശയ നിവാരണത്തിന്-9108776556, 8921838350, 9961110622