പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംങ് ഏജന്റുമാർ എന്നിവർക്ക് ഏപ്രിൽ 29,30 തീയതികളിൽ ആരോഗ്യ വകുപ്പ് പ്രസിദ്ധപ്പെടുത്തുന്ന കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മൃൺമയി ജോഷി അറിയിച്ചു.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് (രണ്ട് ഡോസും) സ്വീകരിച്ചവർ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല.
ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന തിരഞ്ഞെടുപ്പ് അനുബന്ധ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംങ് ഏജന്റുമാർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു