കാസർഗോഡ്:  തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർ കൗണ്ടിംഗ് ഡ്യൂട്ടി നിർവഹിക്കുന്നതിന് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച സാഹചര്യത്തിൽ ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലേയും ഓരോ കേന്ദ്രങ്ങളിൽ ഏപ്രിൽ 29ന് കോവിഡ്-19 ആർടിപിസിആർ പരിശോധനക്കുള്ള സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു .

തൃക്കരിപ്പൂർ മണ്ഡലത്തിൽ രാവിലെ 10 മണിക്ക് നീലേശ്വരം വ്യാപാര ഭവൻ, കാഞ്ഞങ്ങാട് മണ്ഡലത്തിൽ രാവിലെ 10.30ന് മുനിസിപ്പൽ ടൗൺ ഹാൾ, ഉദുമ മണ്ഡലത്തിൽ ഉച്ച രണ്ട് മണിക്ക് ഉദുമ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കാസർകോട് മണ്ഡലത്തിൽ ഉച്ച രണ്ട് മണിക്ക് ജനറൽ ആശുപത്രി കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലത്തിൽ രാവിലെ 10ന് മംഗൽപാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആർടിപിസിആർ ടെസ്റ്റിനുളള സൗകര്യം ഒരുക്കിയിട്ടുള്ളത്.