കാസർഗോഡ്: ജില്ലയിൽ നിലവിലുള്ള രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ ഇൻറർവ്യു നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം. ജി.എൻ.എം കോഴ്‌സ് പാസായവരും കേരള നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി. താൽപര്യമുള്ളവർ ഏപ്രിൽ 30് മുമ്പായി dmohrcovid19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ അയച്ചുതരേണ്ടതാണ്. അപൂർണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഫോൺ: 0467 2203118