എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. 14 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജോലികൾക്കായി 3651 കൗണ്ടിംഗ് സ്റ്റാഫുകളെ നിയമിച്ചു കഴിഞ്ഞു. ഇവർക്കുള്ള പരിശീലനവും പൂർത്തിയായി. വോട്ടെണ്ണുന്നതിനുള്ള ഹാളുകളുടെ സജ്ജീകരണവും പൂർത്തിയായി.

പെരുമ്പാവൂർ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പെരുമ്പാവൂരിൽ നടക്കും. മൂന്ന് ഹാളുകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് എണ്ണുന്നത് നാല് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന് 17 ടേബിളുകളുമാണ് ഉള്ളത്. 13 സഹ വരണാധികളെ വോട്ടെണ്ണൽ പ്രക്രിയകൾക്കായി നിയമിച്ചു. 147 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിലുണ്ട്.

ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ വോട്ടെണ്ണൽ ആലുവ യു.സി. കോളേജിൽ നടക്കും. അങ്കമാലി മണ്ഡലത്തിനായി മൂന്നും ആലുവ മണ്ഡലത്തിനായി നാല് കൗണ്ടിംഗ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ ഇരു മണ്ഡലങ്ങളിലും നാല് വീതം ടേബിളുകളുണ്ട് . വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുന്നതിന് രണ്ടു മണ്ഡലത്തിലും 21 ടേബിളുകൾ വീതമുണ്ട്. അങ്കമാലി മണ്ഡലത്തിനായി 11 എ.ആർ.ഒ മാരെയും ആലുവ മണ്ഡലത്തിനായി 10 എ.ആർ.ഒ. മാരെയും നിയമിച്ചു. അങ്കമാലിക്ക് 175 കൗണ്ടിംഗ് ഏജൻ്റുമാരും ആലുവക്ക് 200 കൗണ്ടിംഗ് ഏജൻ്റുമാരും ഉണ്ട്.

കളമശ്ശേരി മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ പുല്ലംകുളം ശ്രീ നാരായണ എച്ച് എസ്, നോർത്ത് പറവൂരിൽ നടക്കും. നാല് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ അഞ്ച് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 23 ടേബിളുകളും ഉണ്ട്. പത്ത് എ.ആർ.ഒ മാരും 196 കൗണ്ടിംഗ് ഏജൻ്റുമാരുമാണ് മണ്ഡലത്തിനുള്ളത്.

പറവൂർ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ ഗവ.ബോയ്സ് എച്ച്.എസ്.എസ്, നോർത്ത് പറവൂരിൽ നടക്കും. ആറ് കൗണ്ടിംഗ് ഹാളുകളിലായാണ് വോട്ടെണ്ണൽ പൂർത്തിയാക്കുക. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി നാല് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 17 ടേബിളുകളും ഉണ്ട്. 11 എ.ആർ.ഒ.മാരും 126 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.

വൈപ്പിൻ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ കൊച്ചിൻ കോളേജ് അനക്സിൽ നടക്കും. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് മണ്ഡലത്തിനുള്ളത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് മൂന്ന് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾ എണ്ണുന്നതിന് 18 ടേബിളുകളുമുണ്ട്. 10 എ.ആർ.ഒ. മാരും 105 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.

കൊച്ചി മണ്ഡലത്തിൻ്റെ വോട്ടെണ്ണൽടി.ഡി.എച്ച്.എസ് മട്ടാഞ്ചേരിയിൽ നടക്കും. മൂന്ന് ഹാളുകളിലായിട്ടാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ മൂന്ന് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 18 ടേബിളുകളുമുണ്ട്. 9 എ.ആർ.ഒ മാരും 126 കൗണ്ടിഗ് ഏജൻ്റുമാരും ഉണ്ട്.

തൃപ്പൂണിത്തുറ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി മൂന്ന് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളുമുണ്ട്. 11 എ.ആർ.ഒ മാരും 168 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.

എറണാകുളം മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ ഗവ.ഗേൾസ് എച്ച്എസ്എസ്, എറണാകുളത്ത് നടക്കും. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റിനായി മൂന്ന് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 19 ടേബിളുകളുമുണ്ട്. 11 എ.ആർ.ഒ. മാരും 198 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.

തൃക്കാക്കര മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ ഭാരത് മാത കോളേജിൽ നടക്കും. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റിനായി അഞ്ച് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളും ഉണ്ട്. 11 എ.ആർ.ഒ മാരും 260 കൗണ്ടിംഗ് ഏജൻറുമാരും മണ്ഡലത്തിനുണ്ട്..

കുന്നത്തുനാട് മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ ആശ്രമം എച്ച്.എസ്.എസ്, പെരുമ്പാവൂരിൽ നടക്കും. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റുകൾക്കായി നാല് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളും ഉണ്ട്. 12 എ.ആർ.ഒ. മാരും 200 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.

മുവാറ്റുപുഴ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴയിൽ നടക്കും. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റുകൾക്കായി നാല് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളും ഉണ്ട്. 13 എ.ആർ.ഒ. മാരും 125 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.

പിറവം മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ നിർമല പബ്ലിക് സ്കൂൾ മുവാറ്റുപുഴയിൽ നടക്കും. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റുകൾക്കായി ആറ് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളും ഉണ്ട്. 15 എ.ആർ.ഒ. മാരും 162 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.

കോതമംഗലം മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ കോതമംഗലം എം എ കോളേജിൽ നടക്കും. നാല് കൗണ്ടിംഗ് ഹാളുകളാണ് ഉള്ളത്. പോസ്റ്റൽ ബാലറ്റുകൾക്കായി അഞ്ച് ടേബിളുകളും വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളും ഉണ്ട്. 13 എ.ആർ.ഒ. മാരും 208 കൗണ്ടിംഗ് ഏജൻ്റുമാരും മണ്ഡലത്തിനുണ്ട്.