അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുളള പ്രീമെട്രിക് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം മെയ് 31 ന് രാവിലെ 10 ന് ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കും.  അപേക്ഷകര്‍ യോഗ്യത, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തണം.  അപേക്ഷകര്‍ക്ക് വ്യക്തിഗതമായ അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.