തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് പദ്ധതിയുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ സ്വകാര്യ സംരംഭകരിൽനിന്നും വ്യവസായ കേന്ദ്രങ്ങളിൽനിന്നും ഓക്‌സിജൻ സിലിണ്ടറുകൾ ജില്ലാ ഭരണകൂടം സംഭരിക്കാൻ തുടങ്ങി. ആദ്യ ഘട്ടമായി 225 സിലിണ്ടറുകൾ ശേഖരിച്ചു. നെടുമങ്ങാട് സബ് കളക്ടർ ചേതൻ മീണയുടെ നേതൃത്വത്തിലാണു പദ്ധതി ആരംഭിച്ചിരിക്കുന്നത്.