ജില്ലയില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 925 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1643 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 417 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-48, പുനലൂര്‍-42, കൊട്ടാരക്കര-22, പരവൂര്‍- എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍-67, ഓച്ചിറ-57, തലവൂര്‍-43, മൈനാഗപ്പള്ളി-42, കൊറ്റങ്കര-41, കുലശേഖരപുരം-40, ഇട്ടിവ-38, തഴവ-36, വെളിനല്ലൂര്‍-35, പത്തനാപുരം- 32, മയ്യനാട്-31, വിളക്കുടി-28, തൊടിയൂര്‍-27, കല്ലുവാതുക്കല്‍-26, അലയമണ്‍, ആര്യങ്കാവ് എന്നിവിടങ്ങളില്‍ 25 വീതവും കരവാളൂര്‍, കുണ്ടറ, തൃക്കോവില്‍വട്ടം, നെടുവത്തൂര്‍, പെരിനാട് ഭാഗങ്ങളില്‍ 21 വീതവും ഇടമുളയ്ക്കല്‍-19, പൂതക്കുളം-17, ആലപ്പാട്, ഇളമ്പള്ളൂര്‍, തൃക്കരുവ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 16 വീതവും ആദിച്ചനല്ലൂര്‍, ഇളമാട്, കരീപ്ര പ്രദേശങ്ങളില്‍ 14 വീതവും ക്ലാപ്പന, പോരുവഴി ഭാഗങ്ങളില്‍ 13 വീതവും ഉമ്മന്നൂര്‍, ഏരൂര്‍, നെടുമ്പന എന്നിവിടങ്ങളില്‍ 12 വീതവും കുളക്കട, പൂയപ്പള്ളി, മൈലം, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ 11 വീതവും എഴുകോണ്‍, തേവലക്കര, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ 10 വീതവും ചാത്തന്നൂര്‍, ചിതറ, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും തെക്കുംഭാഗം, പവിത്രേശ്വരം, പിറവന്തൂര്‍, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ എട്ടു വീതവും ചവറ, നിലമേല്‍, പനയം പ്രദേശങ്ങളില്‍ ഏഴു വീതവും പട്ടാഴി വടക്കേക്കര, പ•ന എന്നിവിടങ്ങളില്‍ ആറു വീതവും കുന്നത്തൂര്‍, ചിറക്കര, പ്രദേശങ്ങളില്‍ അഞ്ചു വീതവും തെ•ല, പേരയം ഭാഗങ്ങളില്‍ നാലു വീതവും ഈസ്റ്റ് കല്ലട, ചടയമംഗലം, നീണ്ടകര, പട്ടാഴി, വെട്ടിക്കവല, വെളിയം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.