കാസര്‍ഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 26137 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍ വിജയിച്ചു. എം രാജഗോപാലന്‍ 86151 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ എം പി ജോസഫിന് 60014 വോട്ടുകളാണ് ലഭിച്ചത്.

മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില

ഷിബിന്‍ ടി വി (എന്‍ ഡി എ): 10961
ലിയാക്കത്തലി (എസ് ഡി പി ഐ): 1211
ടി മഹേഷ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഒഫ് ഇന്ത്യ): 817
ജോയ് ജോണ്‍ (സ്വതന്ത്രന്‍): 362
എം വി ജോസഫ് (സ്വതന്ത്രന്‍): 220
സുധന്‍ വെള്ളരിക്കുണ്ട് (എ ഡി എച്ച് ആര്‍ എം പി ഐ): 114

മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 202249. സാധുവായ വോട്ട്: 161141. അസാധുവായ വോട്ട്: 186 നോട്ടയ്ക്ക് 554 വോട്ട് ലഭിച്ചു. ഇ വി എം തകരാറുകാരണം 733 വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല