എറണാകുളം:കോവിഡ് വ്യാപനം ചെറുക്കുന്നതിനായി മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവ പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഈ ദിവസങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ ഇവയാണ്.

അവശ്യ സർവീസ് വകുപ്പുകൾക്ക്
മാത്രം പ്രവർത്തിക്കാൻ അനുവാദം ഉണ്ടാകും.
മറ്റു വകുപ്പുകളിൽ
ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ
മാത്രം അനുവദിക്കും.

അവശ്യ സ്വഭാവമുള്ള കമ്പനികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.

മെഡിക്കൽ ഓക്സിജൻ
നീക്കത്തിന്
തടസ്സമില്ല.

ഓക്സിജൻ ടെക്നീഷ്യന്മാർ, ആരോഗ്യ – ശുചീകരണ പ്രവർത്തകർ
എന്നിവർക്ക് പ്രവർത്തിക്കാം.

ടെലകോം , ഇൻറർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്,
പെട്രോളിയം, എൽപിജി മേഖലകളിലെ
തൊഴിലാളികൾക്ക്
പ്രവർത്തിക്കാം
ഐടി മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണം.

അവശ്യ വസ്തുക്കൾ/ നിത്യോപയോഗ സാധനങ്ങൾ എന്നിവ
വിൽക്കുന്ന കടകളും ഫാർമസികളും മാത്രം തുറക്കാം.
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

ഹോട്ടലുകൾ, റസ്റ്റോറൻറ് കൾ എന്നിവ
പാഴ്സൽ സൗകര്യം മാത്രം നൽകി
പ്രവർത്തിക്കണം.

ബാങ്കുകളുടെ പ്രവർത്തന സമയം 10 മുതൽ രണ്ടുവരെ ആക്കി.

ദീർഘദൂര ബസ് സർവീസ്, ട്രെയിൻ , വ്യോമഗതാഗത സർവീസുകൾ അനുവദനീയം.
ഇവിടങ്ങളിൽ നിന്നുള്ള
യാത്രക്കാർക്കായി ടാക്സി വാഹനങ്ങളും അനുവദിക്കും.

വിവാഹത്തിന് 50 പേർ. മരണാനന്തര ചടങ്ങുകൾക്ക് 20.

അതിഥി തൊഴിലാളികൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.

റേഷൻ കടകൾ സപ്ലൈകോ വിൽപന ശാലകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക ഉത്പാദന മേഖലയിലെ
സംരംഭങ്ങളും
വ്യവസായം ഉൾപ്പെടെയുള്ള
സംരംഭങ്ങളും പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.

ആരാധനാലയങ്ങളിൽ രണ്ടു മീറ്റർ അകലം ഉറപ്പാക്കണം.

ഷൂട്ടിംഗ് ജോലികൾ നിർത്തിവയ്ക്കണം.