പാലക്കാട്: കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മെയ് ആറിന് പാലക്കാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നടത്താന്‍ തീരുമാനിച്ച ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം) കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.