കൊല്ലം: ജില്ലയില് ഇന്ന് 1311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1047 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒന്‍പതു പേര്‍ക്കും സമ്പര്‍ക്കം വഴി 1295 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 437 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-29, കൊട്ടാരക്കര-22, കരുനാഗപ്പള്ളി-20, പരവൂര്‍- 15 എന്നിങ്ങനെയാണ് രോഗബാധ.
ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-47, പൂതക്കുളം-45, ഓച്ചിറ-41, തഴവ- 34, ആലപ്പാട്-32, കടയ്ക്കല്‍, കുളക്കട എന്നിവിടങ്ങളില്‍ 32 വീതവും ക്ലാപ്പന-27, പിറവന്തൂര്‍-20, നെടുമ്പന, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 18 വീതവും കല്ലുവാതുക്കല്‍, തെ•ല, പെരിനാട്, വെട്ടിക്കവല ഭാഗങ്ങളില്‍ 16 വീതവും കുണ്ടറ, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 15 വീതവും അഞ്ചല്‍, ഉമ്മന്നൂര്‍, കൊറ്റങ്കര, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ 14 വീതവും കരീപ്ര-13, ആദിച്ചനല്ലൂര്‍, ചിതറ, വിളക്കുടി പ്രദേശങ്ങളില്‍ 12 വീതവും തലവൂര്‍, പട്ടാഴി എന്നിവിടങ്ങളില്‍ 11 വീതവും ഇളമാട്, ഇട്ടിവ ഭാഗങ്ങളില്‍ 10 വീതവും ഇടമുളയ്ക്കല്‍, തൊടിയൂര്‍, പത്തനാപുരം, പേരയം, പൂയപ്പള്ളി പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ഏരൂര്‍, കരവാളൂര്‍, ചവറ, പവിത്രേശ്വരം, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ എട്ടു വീതവും ഇളമ്പള്ളൂര്‍, ഈസ്റ്റ് കല്ലട, ചടയമംഗലം, നെടുവത്തൂര്‍, മയ്യനാട് ഭാഗങ്ങളില്‍ ഏഴു വീതവും നിലമേല്‍, പ•ന, മേലില, മൈലം, ശാസ്താംകോട്ട പ്രദേശങ്ങളില്‍ ആറു വീതവും അലയമണ്‍, പോരുവഴി, എന്നിവിടങ്ങളില്‍ അഞ്ചു വീതവും കുമ്മിള്‍, തേവലക്കര, മൈനാഗപ്പള്ളി, എഴുകോണ്‍ ഭാഗങ്ങളില്‍ നാലു വീതവും ആര്യങ്കാവ്, ചിറക്കര, പട്ടാഴി, വടക്കേക്കര, പനയം, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.