കാസർഗോഡ്: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2018-19 അധ്യയനവര്‍ഷം ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ്, അസി. പ്രൊഫസര്‍ ഓഫ് ഫിസിക്‌സ്, അസി. പ്രൊഫസര്‍ ഓഫ് ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും യുജിസി സെറ്റ് യോഗ്യതയുളളവര്‍ക്കും കാര്‍പ്പെന്ററി വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ യോഗ്യതയുളളവര്‍ക്കും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഹിപിഎഡ് യോഗ്യതയുളളവര്‍ക്ക് ജൂണ്‍ ഒന്നിന് രാവിലെ 10 ന് പോളിടെക്‌നിക്കില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കുാം. താല്‍പ്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ ഒന്നിന് രാവിലെ 9.30 നകം പോളിടെക്‌നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 211400.
