ആലപ്പുഴ: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി ജില്ല ഭരണകൂടം. നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു പുറമേ കൂടുതല്‍ കോവിഡ് ആശുപത്രികള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സി.എസ്.എല്‍.റ്റി.സി), ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സി.എഫ്.എല്‍.റ്റി.സി), ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററുകള്‍(ഡി.സി.സി.) എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 4162 കിടക്കകളാണ് ഒരുക്കുന്നത്. ഇതില്‍ 3785 കിടക്കകള്‍ നിലവില്‍ പ്രവര്‍ത്തന സജ്ജമാണ്. മൂന്ന് കോവിഡ് ആശുപത്രികള്‍ , ആറ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സി.എഫ്.എല്‍.റ്റി.സി), മൂന്ന് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (സി.എസ്.എല്‍.റ്റി.സി), അഞ്ച്
ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററുകള്‍(ഡി.സി.സി.) എന്നിവയാണ് പ്രവര്‍ത്തനം തുടരുന്നത്. കൂടാതെ ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍(സി.എഫ്.എല്‍.റ്റി.സി), നാല് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡി.സി.സി.) എന്നിവ ഉടന്‍ തുറക്കും.
നലവില്‍ പ്രവര്‍ത്തന സജ്ജമായ ചികിത്സാകേന്ദ്രങ്ങളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ (കിടക്കയുടെ എണ്ണം സഹിതം):

ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രി(എസ്.എല്‍.റ്റി.സി.-146 കിടക്ക), തണ്ണീര്‍മുക്കം സെന്റ് ജോസഫ്സ് പാരിഷ് ഹാള്‍(ഡി.സി.സി.-80), ചേര്‍ത്തല ടൗണ്‍ ഹാള്‍(ഡി.സി.സി.-50),

അമ്പലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രി ( കോവിഡ് ആശുപത്രി -67 ), ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ( കൊവിഡ് ആശുപത്രി -319), ആലപ്പുഴ വനിത-ശിശു ആശുപത്രി(സി.എസ്.എല്‍.റ്റി.സി.-200), ആലപ്പുഴ ടൗണ്‍ ഹാള്‍(സി.എഫ്.എല്‍.റ്റി.സി.-190), ആര്യാട് ഡി.സി. മില്‍സ്(സി.എഫ്.എല്‍.റ്റി.സി-1440), കേപ്പ് ലേഡീസ് ആന്‍ഡ് ജെന്‍ഡ്‌സ് ഹോസ്റ്റല്‍ (ഡി. സി. സി -208),

കാര്‍ത്തികപ്പള്ളി: ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എല്‍.റ്റി.സി-145), കായംകുളം സ്വാമി നിര്‍മലാനന്ദ മെമ്മോറിയല്‍ ബാലഭവന്‍(ഡി.സി.സി.-100), പത്തിയൂര്‍ എല്‍മെക്സ് ആശുപത്രി(സി.എഫ്.എല്‍.റ്റി.സി.-100), ഹരിപ്പാട് താലൂക്ക് ആശുപത്രി ( കോവിഡ് ആശുപത്രി -37)
മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എല്‍.റ്റി.സി.-62), നൂറനാട് ശ്രീബുദ്ധ കോളജ് ഹോസ്റ്റല്‍-സ്‌കൂള്‍(സി.എഫ്.എല്‍.റ്റി.സി.-280)

ചെങ്ങന്നൂര്‍-ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി(സി.എസ്.എല്‍.റ്റി.സി.-191), ചെങ്ങന്നൂര്‍ എസ്.ബി.എസ്. ക്യാമ്പ് സെന്റര്‍-ഐ.പി.സി. ഹാള്‍(സി.എഫ്.എല്‍.റ്റി.സി.-150)

കുട്ടനാട്: എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം(ഡി.സി.സി.-70)