എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ലംഘനത്തിനെതിരെ ജില്ലയിൽ ആദ്യദിനം 411 കേസുകൾ രജിസ്റ്റർ ചെയ്തു. 154 പേരെ അറസ്റ്റ് ചെയ്തു. 33 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 3190 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 3209 പേർക്കെതിരെയും കേസെടുത്തു. പതിനയ്യായിരത്തിൽ അധികം ആളുകളെ താക്കീത് നല്കി വിട്ടയച്ചു.
ജില്ലയിൽ ലോക്ഡോൺ ലംഘനങ്ങളുടെ പേരിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് റൂറൽ ഏരിയയിലാണ്. 275 കേസുകൾ രജിസ്റ്റർ ചെയ്യുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.