പത്തനംതിട്ട: ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുത്, ഏത് അടിയന്തര ഘട്ടങ്ങളിലും സഹായത്തിനു പോലീസുണ്ടാകും. ആശുപത്രി, അവശ്യമരുന്ന്, അവശ്യസാധനങ്ങള്‍ തുടങ്ങിയവയ്ക്കായി പോലീസിനെ വിളിക്കാം. 112 ടോള്‍ ഫ്രീ നമ്പറില്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വിളിച്ച് സഹായവും സേവനവും ലഭ്യമാക്കാം. നഗരങ്ങള്‍ പോലെത്തന്നെ ഗ്രാമങ്ങളും രോഗഭീഷണിയിലാണ്. 56% ആളുകളിലേക്ക് കോവിഡ് പകര്‍ന്നത് വീടുകളില്‍ നിന്നാണ്. വീടുകള്‍ക്കുള്ളില്‍ ജനലുകളും മറ്റും തുറന്നിട്ട് ആളുകള്‍ പുറത്തിറങ്ങാതെ സുരക്ഷിതരായി തങ്ങണം. ഗ്രാമപ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കും, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ തടയാന്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.