ആലപ്പുഴ:സർക്കാർ നിർദ്ദേശപ്രകാരം നടത്തിവരുന്ന ലോക്ഡൗൺ
പരിശോധനയുടെ ഭാഗമായി ജില്ലാ കളക്ടർ എ. അലക്സാണ്ടറും ജില്ലാ പോലീസ് മേധാവി

ജി ജെയ്ദേവു o ആലപ്പുഴ നഗരത്തിൽ സംയുക്ത പരിശോധന നടത്തി.
കൊമ്മാടിയിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ആയാണ് പരിശോധന നടത്തിയത്. പോലീസിൻറെ നേതൃത്വത്തിലുള്ള വാഹന പരിശോധനയും സെക്ടറൽ മജിസ്ട്രേറ്റ് മാരുടെ പ്രവർത്തനങ്ങളുമാണ് പരിശോധിച്ചത്.

ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്നതാണെന്നും 100 പേരിൽ 30 പേർക്ക് എങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതി ഉണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. അതുകൊണ്ടുതന്നെ ലോക് ഡൗൺ ശക്തമായി നടപ്പിലാക്കും.

ജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വാഹനപരിശോധന കർശനമാക്കുന്നതിന് ആവശ്യമായ പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അനാവശ്യ യാത്രകൾ
കണ്ടെത്തിയാൽ വാഹനം ഉൾപ്പെടെ സീസ് ചെയ്യുo. കൂടാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനപരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.