പട്ടാമ്പി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഡോക്ടർ- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധം.
സ്റ്റാഫ് നേഴ്സ്- ബി.എസ്. സി നഴ്സിംഗ്/ജി.എൻ.എം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
ഫാർമസിസ്റ്റ്- ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
ലാബ് ടെക്നിഷ്യൻ- ബി.എസ്.സി എം.എൽ.ടി/ഡി എം.എൽ.ടി, കേരള പി.എസ്.സി അംഗീകൃത കോഴ്സായിരിക്കണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ – ബിരുദം (ആർട്സ്, കൊമേഴ്സ്, സയൻസ്), ഡി. സി.എ/പി.ജി.ഡി.സി.എ നിർബന്ധം.
ക്ലീനിംഗ് സ്റ്റാഫ്- ഏഴാംക്ലാസിന് മുകളിൽ വിദ്യാഭ്യാസം, പ്രായം 2021 മെയ് ഒന്നിന് 45 വയസ്സ് കവിയരുത്.
കോവിഡ് ബ്രിഗേഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ പട്ടാമ്പി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2950400