കാഞ്ഞിരപ്പുഴ വാട്ടർ അതോറിറ്റിയുടെ പമ്പ് സ്ഥിതിചെയ്യുന്ന ചെക്ക് ഡാം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 10) രാവിലെ 10 ന് ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കും. കാഞ്ഞിരപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.