കാസർഗോഡ്: സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള കുട്ടികളുടെ പഠനപെരുമാറ്റ വൈകല്യ നിവാരണപദ്ധതി ‘സദ്ഗമയ’യുടെ കാസര്‍കോട് യൂണിറ്റ് അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് അമ്മയ്‌ക്കൊരു സ്‌നേഹസന്ദേശം എന്ന പേരില്‍ ആശംസാകാഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു.
15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കുട്ടികള്‍ അവരുടെ അമ്മയ്ക്കായി തയ്യാറാക്കുന്ന ആശംസാകാര്‍ഡാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു കാര്‍ഡ് മാത്രമേ തയ്യാറാക്കി അയക്കാനാവൂ. തയ്യാറാക്കിയ കാര്‍ഡുകള്‍ മെയ് 12 ന് വൈകീട്ട് നാലിനകം സദ്ഗമയയുടെ 9072900546, 7559832817 എന്നീ വാട്‌സ്ആപ്പ് നമ്പറുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് അയക്കണം.