തിരുവനന്തപുരം: ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ എണ്ണം, കൃത്യമായ വിതരണം എന്നിവ ഉറപ്പാക്കും.

നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയ്ക്കാണ് ഇവരുടെ ഏകോപന ചുമതല. അമിതവില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനാവശ്യമായ നടപടിയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.