ആധുനിക സൗകര്യങ്ങളുള്ള ഇക്കോ സെന്ററിന് ഏരൂര്‍ ജംഗ്ഷനില്‍ വനം മന്ത്രി കെ.രാജു ശിലയിട്ടു. അഞ്ചല്‍ റേഞ്ച് ഓഫീസിന് കിട്ടിയ ഐ.എസ്.ഒ. അംഗീകാരം വനം വകുപ്പിന്റെ പ്രവര്‍ത്തന മികവിന്റെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ജീവഹാനിക്കും ഈ സര്‍ക്കാര്‍ ഇരട്ടി നഷ്ടപരിഹാരമാണ് നല്‍കുന്നത്. സംസ്ഥാനത്ത് 500 ആദിവാസികളെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കുകയാണ്. വനവിഭവശേഖരവും കഫേറ്റീരിയയും ഡോര്‍മെട്രിയും ഉള്‍പ്പടെയുള്ള സൗകര്യങ്ങളും എക്കോ സെന്ററിലുണ്ടാകും. ചടങ്ങില്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് മന്ത്രി സ്വീകരിച്ചു.
എരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അധ്യക്ഷയായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ഐ. സിദ്ദിഖ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.