സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തിയ വനസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി വനവിസ്തൃതി കൂടിയെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ആയൂര്‍ ജംഗ്ഷനില്‍ 1.90 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇക്കോ സെന്ററിന് ശിലയിടുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വനവിസ്തൃതി വര്‍ധിച്ച അഞ്ചു സംസ്ഥനങ്ങളില്‍ ഒന്നാണ് കേരളം. വനാശ്രിത സമൂഹത്തെ വനസംരക്ഷണം ഏല്‍പിച്ചതു വഴിയാണ് ഇതു സാധ്യമായത്. 204 പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചും കാടിനെ അറിയാവുന്ന ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തിയുമാണ് സംരക്ഷണ പ്രവര്‍ത്തനം നടത്തിയത്. ആയൂരിലെ ഇക്കോ സെന്ററില്‍ വനവിഭവങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജോസ് അധ്യക്ഷനായ ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.സി.ബിനു, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ഐ. സിദ്ദിഖ്, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.