കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 51 കോവിഡ് ആശുപത്രികളിൽ ഒഴിവുള്ളത് 823 കിടക്കകൾ. 65 ഐ. സി.യു കിടക്കകളും 22 വെന്റിലേറ്ററുകളും ഒഴിവുണ്ട്.. ഓക്സിജൻ ലഭ്യതയുള്ള 359 കിടക്കകളും ഒഴിവാണ്.13 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 220 കിടക്കകൾ, 17 ഐ. സി. യു, 13 വെന്റിലേറ്റർ, 189 ഓക്സിജൻ ഉള്ള കിടക്കകൾ എന്നിവയാണ് ബാക്കിയുള്ളത്.

10 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 916 കിടക്കകളിൽ 484 എണ്ണം ഒഴിവുണ്ട്. എസ്. എൽ. ടി.സികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 41 കിടക്കകളും , കാരപ്പറമ്പ് ഹോമിയോ കോളേജിൽ 23 എണ്ണവും, എൻ. ഐ. ടി എം. ബി. എ ഹോസ്റ്റളിൽ 199 കിടക്കകളുമാണ് ഒഴിവുള്ളത്. 79 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1750 കിടക്കകളിൽ 1396 എണ്ണം ഒഴിവുണ്ട്.