ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് (മേയ് 10) 1908 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 29.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1906 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2071 പേർ രോഗമുക്തരായി. ആകെ 1,04,777 പേർ രോഗ മുക്തരായി. 25,687 പേർ ചികിത്സയിലുണ്ട്