ആലപ്പുഴ: ആര്യാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി. തുകയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എച്ച്. സുധീർലാൽ, സെക്രട്ടറി നർമ്മദ മഹീന്ദ്രൻ എന്നിവർ ചേർന്ന് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജന് കൈമാറി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ പങ്കെടുത്തു.