ആലപ്പുഴ: ആലപ്പുഴ നോർത്ത് സർവ്വീസ് സഹകരണ ബാങ്ക് നം. 896 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,07,500 രൂപ നൽകി. നിയുക്ത എം.എൽ.എ. പി. പി. ചിത്തരഞ്ജൻ ബാങ്ക് പ്രസിഡന്റ് എം. ബാബു, സെക്രട്ടറി കെ. എസ്. ആശ എന്നിവരിൽ നിന്നും തുകയുടെ ചെക്ക് ഏറ്റുവാങ്ങി. വി. ബി. അശോകൻ, ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.