ആലപ്പുഴ: ഇന്ന്  (മെയ്13) കോവിഡ് വാക്‌സിനേഷൻ ലഭ്യമാകുക 15 സർക്കാർ ആശുപത്രികളിൽ മാത്രം. രജിസ്റ്റർ ചെയ്ത് ഷെഡ്യൂൾ ലഭിച്ചവരും സ്പോട് രജിസ്ട്രേഷൻ പ്രകാരം രണ്ടാം ഡോസ് എടുക്കാൻ നേരിട്ട് അറിയിപ്പ് ലഭിച്ചവരും മാത്രമേ വാക്സിനെടുക്കാൻ ഇന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്താവൂ.

സർക്കാർ കേന്ദ്രങ്ങൾ :
അരൂർ എഫ് എച്ച് സി, ഭരണിക്കാവ് പി എച്ച് സി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, എടത്വാ സി എച്ച് സി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കുറത്തിക്കാട് സി എച്ച് സി, മുതുകുളം സി എച്ച് സി, മുട്ടാർ പി എച്ച് സി, പാണാവള്ളി പി എച്ച് സി, പുറക്കാട് പി എച്ച് സി, എഴുപുന്ന പി എച്ച് സി, കലവൂർ പി എച്ച് സി, തുറവൂർ താലൂക് ആശുപത്രി, തൈക്കാട്ടുശ്ശേരി സി എച്ച് സി, വല്ലേത്തോട് പി എച്ച് സി.