സംസ്ഥാന യുവജനക്ഷേണ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം പി.എസ്.സി പരിശീലനത്തിനുളള ധനസഹായം വിതരണം നടത്തി. ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി കെ.വി.വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ.വി.പി. റജീന അധ്യക്ഷയായി. ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടി.എം.ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ്.ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.