എറണാകുളം:  സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. അപേക്ഷിക്കുന്നവര്‍ക്ക് ബിരുദതലത്തില്‍ 60% മാര്‍ക്ക് ഉണ്ടായിരിക്കണം. സിവില്‍ സര്‍വ്വീസ് അക്കാദമി പ്ലാമൂട് എന്ന സ്ഥാപനം വഴിയാണ് പരിശീലനം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ ഫാറം ജൂണ്‍ അഞ്ചിനു മുമ്പായി ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476