തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ജില്ലാതല എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആംബുലൻസ് സർവീസ്, ഹോസ്പിറ്റൽ പ്രവേശനം, വാക്‌സിനേഷൻ, കോവിഡുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി 1077, 0471-2779000, 9188610100 എന്നീ കോവിഡ് കൺട്രോൾ റൂം നമ്പരുകളിലോ 1056, 0471-2552056 എന്ന ദിശ നമ്പരുകളിലോ ബന്ധപ്പെടാം. ഓക്‌സിജനുമായി ബന്ധപ്പെട്ട ആവശ്യമുണ്ടായാൽ 7592939426, 7592949448 എന്നീ  ഓക്‌സിജൻ വാർ റൂം നമ്പരുകളിൽ ബന്ധപ്പെടണം.
അടിയന്തര സേവനങ്ങൾക്കായുള്ള മറ്റു നമ്പറുകൾ ചുവടെ.
ആംബുലൻസ് സർവീസ്
ആറ്റിങ്ങൽ – 0470 2620090
നെടുമങ്ങാട് – 0472 2800004
നെയ്യാറ്റിൻകര – 0471 2222257
തിരുവനന്തപുരം – 0471 2471088, 2477088
ആംബുലൻസ് കൺട്രോൾ റൂം – 0471 2731330
മെന്റൽ ഹെൽത്ത് കെയർ – 9846854844(രാവിലെ ഒൻപതു മുതൽ നാലുവരെ)
ലെബർ ഓഫിസ് ഹെൽപ്പ്‌ലൈൻ – 8921854819, 9447440956, 0471 2783944 (രാവിലെ ഒൻപതു മുതൽ അഞ്ചുവരെ)
ശ്രമിക് ബന്ധു(ലേബർ ഫെസിലിറ്റേഷൻ സെന്റർ) – 8921854819, 8921373562 (രാവിലെ ഒൻപതു മുതൽ നാലുവരെ)