കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 3481 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. അഞ്ച് ആരോഗ്യപ്രവര്‍ത്തകരും 84 മുന്നണിപ്പോരാളികളും 45 നും 59 നും ഇടയിലുള്ള 387 പേരും 60 വയസിന് മുകളിലുള്ള 163 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 52 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 44 മുന്നണിപ്പോരാളികള്‍ക്കും 53 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള 573 പേര്‍ക്കും 60 വയസിന് മുകളിലുള്ള 2120 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.