എറണാകുളം: ജില്ലയിൽ ചൊവ്വാഴ്ച വരെ 905120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
601893 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 ആളുകളും വാക്സിൻ സ്വീകരിച്ചു.
696612 ആളുകൾ ആദ്യ ഡോസ് വാക്സിനും 20858 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു.
133055 ആരോഗ്യ പ്രവർത്തകരും 79837 കോവിഡ് മുന്നണി പ്രവർത്തകരും 45 നും 60 നും ഇടയിൽ പ്രായമുള്ള 234298 ആളുകളും 60 വയസിനു മുകളിലുള്ള 457930 ആളുകളും വാക്സിൻ സ്വീകരിച്ചു. 198657 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 9851 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.