18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കായിരിക്കും മുൻഗണന. ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സീറോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്‌ഐവി ഇൻഫെക്ഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഏകദേശം 20 വിഭാഗങ്ങളിലുള്ളവർക്കാണ് മുൻഗണന ലഭിക്കുക. ഈ വിഭാഗങ്ങളിൽ പെടുന്നവർ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷൻ ചെയ്ത്, വാക്‌സിൻ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.