ആലപ്പുഴ: അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് ഏർപ്പെടുത്തിയ മൽസ്യബന്ധന നിരോധനത്തിന്റെ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവവുമായി ബന്ധപ്പെട്ട് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ അതീവ ജാഗ്രത പുലർത്തണം.
