– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.91 %
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (മേയ് 16) 1761 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2050 പേർ രോഗമുക്തരായി. 25.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ 1758 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,18,612 പേർ രോഗ മുക്തരായി. 25,528 പേർ ചികിത്സയിലുണ്ട്.