ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലുള്ളവർ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും കൂട്ടം കൂടാതെ ശ്രദ്ധിക്കണമെന്നും ജില്ല കളക്ടർ. കോവിഡ് പശ്ചാത്തലത്തിൽ ഇക്കാര്യത്തി്ൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. സാധിക്കാവുന്നിടത്തോളം സാമൂഹിക അകലം പാലിക്കണം. വ്യക്തി ശുചിത്വവൂം സാമൂഹിക ശുചിത്വവും പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
