പാലക്കാട്:   ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ തുടങ്ങാനിരിക്കുന്ന സി.എഫ്.എല്.റ്റി.സി / ഡി.സി.സി എന്നിവയിലേക്ക് എ.എൻ.എം യോഗ്യതയുള്ളവരെയോ / അവസാന വര്ഷ നഴ്സിംഗ് വിദ്യാര്ത്ഥികളെയോ ബന്ധപ്പെട്ട മെഡിക്കല് ഓഫീസര് നല്കുന്ന പരിശീലനത്തിനു ശേഷം സേവനത്തിനായി നിയോഗിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി.
ബി.എസ്.സി നഴ്സിംഗ് / ഡി.എന്.എം ബിരുദധാരികളായ നഴ്സിംഗ് സ്റ്റാഫിന്റെ ലഭ്യതക്കുറവ് പഞ്ചായത്ത്‌ / മുൻസിപ്പൽ സെക്രട്ടറിമാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറിന്റെ കൂടി ശുപാർശയെ തുടർന്നാണ് തീരുമാനം. ഈ സാഹചര്യത്തില് സി.എഫ്.എല്.റ്റി.സി / ഡി.സി.സി പ്രവര്ത്തന സജ്ജമാക്കുന്നതിന് തയ്യാറായിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് പ്രസ്തുത യോഗ്യതയുള്ളവരെ നിയോഗിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.