മലപ്പുറം: 2021 ലെ നിയമ സഭാ, മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. കണക്കുകളും അനുബന്ധ രേഖകളും സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള പരിശീലനം മെയ് 21 ന് ഉച്ചയ്ക്ക് 2.30 ന് വെര്‍ച്വല്‍ മീറ്റിംഗിലൂടെ നടത്തും. (മീറ്റിംഗ് ഐഡിയും പാസ്സ് വേര്‍ഡും അറിയിക്കും) സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് റീ കണ്‍സില്‍ ചെയ്യുന്നതിനുള്ള അക്കൗണ്ട് റീ കണ്‍സിലേഷന്‍ മീറ്റിംഗ് മെയ് 24,25 തീയതികളില്‍ നടത്തും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. പരിശീലനത്തിലും റീ കണ്‍സിലേഷന്‍ മീറ്റിംഗിലും സ്ഥാനാര്‍ഥി/ഏജന്റ് നിര്‍ബന്ധമായും പങ്കെടുക്കണം.
റീ കണ്‍സിലേഷന്‍ മീറ്റിംഗില്‍ ദൈനംദിന കണക്ക് പുസ്തകം, ബില്ല് / വൗച്ചര്‍, ബാങ്ക് പാസ്ബുക്ക്, ചെലവ് സംബന്ധിച്ച അബ്‌സ്ട്രാക്റ്റ് സ്റ്റേറ്റ്‌മെന്റ് എന്നിവ ഹാജരാക്കണം. വരവ് ചെലവ് കണക്ക് നല്‍കാത്ത സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരാക്കപ്പെടും. അക്കൗണ്ട് റീ കണ്‍സിലേഷന്‍ മീറ്റിംഗില്‍ എല്ലാ അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍മാരും അക്കൗണ്ടിംഗ് ടീമും പങ്കെടുക്കണമെന്ന് എക്‌സ്‌പെന്റിചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.