സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന് ആന്റ് ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജൂണ്‍ ഒന്ന് മുതല്‍ സഹകരണ പരിശീലന കോളേജ്, കുറവന്‍കോണം, തിരുവനന്തപുരം, അവന്നൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ആറന്മുള, തിരുനക്കര, കോട്ടയം, പാല, നോര്‍ത്ത് പറവൂര്‍, അയ്യന്തോള്‍, തൃശൂര്‍, വിക്ടോറിയ കോളേജ് റോഡ്, പാലക്കാട്, തിരൂര്‍, മലപ്പുറം, തളി, കോഴിക്കോട്, മണ്ണയാട്, തലശ്ശേരി, കോട്ടാച്ചേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
സര്‍വകലാശാല ബിരുദമോ തത്തുല്യമായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും ബിരുദമോ ആയിരിക്കും യോഗ്യത. ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉയര്‍ന്ന പ്രായപരിധി 45 വയസും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 43 മാണ്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല.
അപേക്ഷാഫോറം 100 രൂപയ്ക്ക് നേരിട്ടും മണിയോര്‍ഡര്‍ മുഖേന 130 രൂപയ്ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 50 രൂപയ്ക്കും മണിയോര്‍ഡര്‍ മുഖേന 80 രൂപയ്ക്കും ലഭിക്കും. മണിയോര്‍ഡര്‍ ജൂലൈ 10 വരെ മാത്രമേ സ്വീകരിക്കൂ. പൂരിപ്പിച്ച അപേക്ഷകള്‍ അതത് സഹകരണ പരിശീലന കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് ജൂലൈ 16 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
