ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ‘സുരക്ഷ’ എന്ന യൂണിഫൈഡ് സോഫ്റ്റ്‌വെയര്‍ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റിന്റെ നയമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഈ സംവിധാനം വഴി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടാതെ അപേക്ഷയുടെ ഓരോ ഘട്ടങ്ങളും അറിയാനാവും. സംസ്ഥാന സര്‍ക്കാരിന്റെ ‘K-SWIFT’ സംവിധാനം വഴിയും ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാണ്. ചടങ്ങില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സി. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. രാഘവന്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഷീബ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.